News Movies and Music

ഉയരെ'യുടെ നൂറാം വിജയദിനം; കൊച്ചിയില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു

കൊച്ചി: കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ നടന്ന ചില സംഭവങ്ങള്‍ കാരണം മാനസികമായി നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു എന്ന് നടി പാര്‍വ്വതി തിരുവോത്ത്. മലയാള ചിത്രം ഉയരെയുടെ നൂറാം വിജയദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു പാര്‍വ്വതി. കൊച്ചിയില്‍ നടന്ന ആഘോഷരാവില്‍ സിനിമാ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.