News Movies and Music

വിഖ്യാത ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു

ന്യൂഡല്‍ഹി: സത്യജിത്ത്‌റായ് സിനിമകളിലൂടെ പ്രശസ്തനായ ബംഗാളി ചലച്ചിത്രപ്രതിഭ സൗമിത്രാചാറ്റര്‍ജി അന്തരിച്ചു.85 വയസ്സായിരുന്നു.കോവിഡ് മുക്തനായിരുന്നെങ്കിലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്നാണ് അന്ത്യം.റായിയുടെ 14 സിനിമകളില്‍ അഭിനയിച്ച സൗമിത്രചാറ്റര്‍ജിക്ക് പത്മഭൂഷണും,ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരവും ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.