News Movies and Music

സംഗീത സംവിധായകന്‍ സഹൂര്‍ ഖയാം അന്തരിച്ചു

മുംബൈ: ഈണങ്ങളുടെ രാജകുമാരന്‍ മുഹമ്മദ് സഫൂര്‍ ഖയാമിന് (92) വിട നല്‍കുകയാണ് രാജ്യം. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സാഹിത്യം ചോരാത്ത നിത്യ ഹരിത മെലഡികളുടെ സ്രഷ്ടാവാണ് ഖയാം. മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്‌കാരവും ഫിലിം ഫെയര്‍ പുരസ്‌കാരവും നേടിയിട്ടുള്ള ഖയാമിനെ 2011-ല്‍ പത്മഭൂഷണ്‍ ബഹുമതി നല്‍കി രാജ്യം ആദരിച്ചു.