News Movies and Music

24-മത് രാജ്യാന്തര ചലച്ചിത്രമേള; പുരസ്‌കാരത്തിളക്കത്തില്‍ മാതൃഭൂമി

തിരുവനന്തപുരം: 24-മത് രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള അവാര്‍ഡുകള്‍ സ്വന്തമാക്കി മാതൃഭൂമി. ദൃശ്യമാധ്യമ റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ജിഷാ കല്ലിങ്കലിനും ക്യാമറയ്ക്കുള്ള പുരസ്‌കാരം പ്രേം ശശിക്കുമാണ് ലഭിച്ചത്. മാതൃഭൂമി ദിനപത്രത്തിലെ എസ്. ശ്രീകേഷാണ് മികച്ച ഫോട്ടോഗ്രാഫര്‍. മികച്ച ഓണ്‍ലൈനുള്ള പുരസ്‌കാരം മാതൃഭൂമി ഓണ്‍ലൈന്‍ സ്വന്തമാക്കി.