കടുത്ത പ്രതിസന്ധിയില്‍ മലയാള സിനിമ വ്യവസായം; നാളത്തെ റിലീസുകൾ മാറ്റി
കൊച്ചി: മലയാളം റിലീസുകള്‍ കൂട്ടത്തോടെ നീട്ടിവെക്കുന്നതിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയില്‍ മലയാള സിനിമ വ്യവസായം. നാളെ റിലീസ് ചെയ്യാനിരുന്ന മുഴുവന്‍ സിനിമകളും റിലീസ് മാറ്റി. തീയറ്റര്‍ കളക്ഷനില്‍ വന്‍ ഇടിവ്. സെക്കന്‍ഡ് ഷോ ഇല്ലാത്തത് തിരിച്ചടിയാണെന്നും സെക്കന്‍ഡ് ഷോ അനുവദിക്കണമെന്നും ഫിലിം ചേംബര്‍ സര്‍ക്കാരിന് കത്ത് നല്കി.