ട്വിറ്ററില്‍ ചരിത്രം സൃഷ്ടിച്ച് മമ്മൂട്ടി ആരാധകര്‍
ട്വിറ്ററില്‍ ചരിത്രം സൃഷ്ടിച്ച് മമ്മൂട്ടി ആരാധകര്‍. മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ച് നടത്തിയ ട്വിറ്റര്‍ ടാഗ് സെലിബ്രേഷനില്‍ 10.17 മില്യണ്‍ ട്വീറ്റുകളുടെ പിറന്നാള്‍ ആശംസകളാണ് താരത്തിന് ലഭിച്ചത്. ഇതോടെ മലയാളത്തിലെ എക്കാലത്തെയും വലിയ ട്വിറ്റര്‍ ടാഗ് എന്ന ഖ്യാതി മമ്മൂട്ടി ആരാധകര്‍ സ്വന്തമാക്കി.