News Movies and Music

പ്രായത്തെ കലകൊണ്ട് തോല്‍പ്പിച്ച് നടി മഞ്ജു വാര്യരുടെ അമ്മ ഗിരിജ മാധവന്‍

കൊച്ചി: പ്രായത്തെ കലകൊണ്ട് തോല്‍പ്പിച്ച് നടി മഞ്ജു വാര്യരുടെ അമ്മ ഗിരിജ മാധവന്‍. ചെറുപ്പം മുതലേ ഉള്ള ആഗ്രഹമായിരുന്നു കഥകളി പഠിക്കണം എന്ന്. പക്ഷേ, അത് സഫലമാകാന്‍ അല്‍പം സമയമെടുത്തു. ഇന്നലെ വൈകീട്ട് തൃശൂര്‍ പെരുവനം ക്ഷേത്രത്തില്‍ വെച്ചായിരുന്നു അരങ്ങേറ്റം. അമ്മയുടെ അരങ്ങേറ്റത്തിന് മഞ്ജുവും ആസ്വാദകരുടെ കൂട്ടത്തില്‍ ഒരാളായി എത്തി. അഭിമാന നിമിഷമെന്നായിരുന്നു കലാകാരിയായ മകളുടെ പ്രതികരണം.

Mathrubhumi News is now available on WhatsApp. Click here to subscribe.