News Movies and Music

മാതൃഭൂമി നിര്‍മ്മിച്ച 'കായലിന്റെ കാവല്‍ക്കാരന്‍' ദാദാ സാഹിബ് മേളയിലേക്ക്

മാതൃഭൂമി നിര്‍മ്മിച്ച 'കായലിന്റെ കാവല്‍ക്കാരന്‍' 11 ാമത് ദാദാ സാഹിബ് ഫാല്‍ക്കെ ഫിലിം ഫെസ്റ്റിവലിന്റെ ഔദ്യോഗിക പട്ടികയില്‍ ഇടം പിടിച്ചു. ചെറു ഡോക്യുമെന്ററി മത്സര വിഭാഗത്തിലാണ് ചിത്രം മേളയില്‍ പങ്കെടുക്കുന്നത്. അനീഷ് ആര്‍ നായരാണ് ചിത്രത്തിന്റെ സംവിധായകന്‍. ബിനു തോമസും നിഖില്‍ ജോസഫുമാണ് ക്യാമറ ചലിപ്പിച്ചത്. വിമല്‍ വി ആണ് എഡിറ്റര്‍. ജന്മനാ അരയ്ക്ക് താഴെ തളര്‍ന്ന എന്‍ എസ് രാജപ്പന്‍ എന്ന വയോധികന്‍ പ്രകൃതി സംരക്ഷണത്തിനായി നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. നിരവധി വിദേശ ചിത്രങ്ങളും വിവിധ മത്സരവിഭാഗങ്ങളിലായുണ്ട്.

Mathrubhumi News is now available on WhatsApp. Click here to subscribe.