News Movies and Music

സിഗ്നേച്ചര്‍ ഫിലിം രംഗത്ത് വ്യത്യസ്ത ശൈലിയുമായി ഒരു കൂട്ടം യുവാക്കള്‍

ചങ്ങനാശ്ശേരി: സിഗ്നേച്ചര്‍ ഫിലിം രംഗത്ത് വ്യത്യസ്തമായ അവതരണ ശൈലിയുമായി ശ്രദ്ധ നേടുകയാണ് ഒരു കൂട്ടം യുവാക്കള്‍. നമ്മുടെ ജീവിത പരിസരങ്ങളില്‍ നാം ദിവസവും കേള്‍ക്കുന്ന ശബ്ദങ്ങള്‍ സസൂക്ഷ്മം കോര്‍ത്തിണക്കിയാണ് സിഗ്നേച്ചര്‍ ഫിലിം ഒരുക്കിയിരിക്കുന്നത്. ചങ്ങനാശേരി മീഡിയാ വില്ലേജ് സംഘടിപ്പിച്ച മെഗാ ഫെസ്റ്റിന്റെ ഭാഗമായാണ് സിഗ്‌നേച്ചര്‍ ഫിലിം നിര്‍മ്മിച്ചത്. മീഡിയാ വില്ലേജിലെ അധ്യാപകരാണ് മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ സിഗ്‌ച്ചേര്‍ ഫിലിന്റെ അണിയറക്കാര്‍. ഒരു നാടിന്റെ ജീവതാളം ആഘോഷിക്കു എന്ന ടാഗ് ലൈനിലാണ് സിഗ്നേച്ചര്‍ ഫിലിം പുറത്തിറക്കിയത്. ഇതിനോടകം തന്നെ സോഷ്യല്‍ മീഡീയയില്‍ വീഡിയോ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.