News Movies and Music

നടി മിയ ജോർജ് വിവാഹിതയായി

കൊച്ചി: നടി മിയ ജോർജ് വിവാഹിതയായി. കോട്ടയം സ്വദേശിയും ബിസിനസുകാരനുമായ ആഷ്‌വിൻ ഫിലിപ്പുമായുള്ള വിവാഹം ഉച്ചതിരിഞ്ഞ് മൂന്നിന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്കയിലാണ് നടന്നത്. സിറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിവാഹത്തിന് കാർമികത്വം വഹിച്ചു.