News Movies and Music

നാലരപതിറ്റാണ്ട് നീളുന്ന സിനിമ അനുഭവങ്ങള്‍ എക്‌സിബിഷനിലൂടെ പ്രേക്ഷകരിലെത്തിച്ച് ഫോട്ടോഗ്രാഫര്‍ മോഹന്‍

കണ്ണൂര്‍: നാലരപതിറ്റാണ്ട് നീളുന്ന സിനിമ അനുഭവങ്ങള്‍ പ്രേക്ഷകരിലെത്തുകയാണ് നാന ഫോട്ടോഗ്രാഫര്‍ മോഹന്‍ കൊല്ലത്തിന്റെ എക്‌സിബിഷനിലൂടെ. സിനിമയിലല്ല എന്ന ഫോട്ടോ പ്രദര്‍ശനം ചലച്ചിത്രരംഗത്തെ അവിസ്മരണീയമായ സ്വകാര്യ നിമിഷങ്ങള്‍ പ്രേക്ഷകരിലെത്തിക്കുന്നു. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിലാണ് ഫോട്ടോ പ്രദര്‍ശനം അരങ്ങേറിയത്.