News Movies and Music

പുതുവത്സരദിനത്തില്‍ ദൃശ്യം 2 വിന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് മോഹന്‍ലാല്‍

കൊച്ചി: പുതുവത്സരദിനത്തില്‍ ദൃശ്യം 2 വിന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് നടന്‍ മോഹന്‍ലാല്‍. ചിത്രത്തിന്റെ ടീസര്‍ മോഹന്‍ലാല്‍ പുറത്തുവിട്ടു. ഇതാദ്യമായാണ് മലയാളത്തിലെ ഒരു ബിഗ്ബജറ്റ് സൂപ്പര്‍ താരചിത്രം ഓണ്‍ലൈന്‍ റിലീസിനെത്തുന്നത്. അതേസമയം ഓണ്‍ലൈന്‍ റിലീസ് തീരുമാനത്തില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം തീയറ്റര്‍ ഉടമകള്‍ രംഗത്തെത്തി.