കോവിഡ് കാലത്തെ പച്ചക്കറി കൃഷിയുടെ വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ച് മോഹൻലാൽ
കോവിഡ് കാലത്തെ പച്ചക്കറി കൃഷിയുടെ വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ച് നടൻ മോഹൻലാൽ. കൊച്ചി എളമക്കരയിലെ വീട്ടിലെ അടുക്കളത്തോട്ടത്തിന്റെ വീഡിയോയാണ് മോഹൻലാൽ പങ്കുവെച്ചത്. ജൈവകൃഷി ശീലമാക്കി ജീവിതം സുരക്ഷിതമാക്കൂ എന്ന ആഹ്വാനവുമായാണ് മോഹൻലാലിന്റെ വീഡിയോ.






