News Movies and Music

'വെള്ള'ത്തിൽ സ്വന്തം ജീവിതം കണ്ട് മുരളി

കണ്ണൂർ: സ്വന്തം ജീവിതം അതുപോലെ വെള്ളിത്തിരയിൽ കാണേണ്ടിവരുന്ന ഒരാൾക്ക് എന്താണ് തോന്നുക. അതാണ് തളിപ്പറമ്പിലെ കുന്നുമ്പ്രത്ത് മുരളിയുടെ അവസ്ഥ. വെള്ളം എന്ന സിനിമയിൽ ജയസൂര്യ അവതരിപ്പിച്ച മുരളിയെന്ന കഥാപാത്രം അക്ഷരാർഥത്തിൽ കുന്നുമ്പ്രത്ത് മുരളിയാണ്.