News Movies and Music

കുടുംബശ്രീ അംഗങ്ങള്‍ക്കൊപ്പം 'പ്രതി പൂവന്‍കോഴി' കണ്ട് മഞ്ജു വാര്യര്‍

തിരുവനന്തപുരം: പ്രതി പൂവന്‍കോഴി സിനിമയുടെ വിജയം കുടുംബശ്രീ അംഗങ്ങള്‍ക്കൊപ്പം ആഘോഷിച്ച് മഞ്ജു വാര്യര്‍. ക്രിസ്മസ് ദിനത്തില്‍ നൂറോളം വനിതകള്‍ മഞ്ജു വാര്യര്‍ക്കൊപ്പം സിനിമ കണ്ടു. മാതൃഭൂമി ക്ലബ് എഫ്.എമ്മും കുടുംബശ്രീയും സംയുക്തമായാണ് ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ചത്.