News Movies and Music

ഇടുക്കി പരുന്തുംപാറയില്‍ കോടികളുടെ ഭൂമി ക്രമക്കേട് നടത്തി സിനിമ പ്രവര്‍ത്തകന്‍

ഇടുക്കി: ഇടുക്കി പരുന്തുംപാറയില്‍ കോടികളുടെ ഭൂമി ക്രമക്കേട് നടത്തി സിനിമ പ്രവര്‍ത്തകന്‍. സിനിമ മേഖലയില്‍ ലൊക്കേഷന്‍ മാനേജറായി പ്രവര്‍ത്തിക്കുന്ന പരുന്തുംപാറ സ്വദേശി എന്‍ അഷ്‌റഫാണ് റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സര്‍ക്കാര്‍ ഭൂമി സ്വന്തം പേരിലാക്കിയത്. അഷ്‌റഫിനും പീരുമേട് വില്ലേജിലെ മുന്‍ ഉദ്യോഗസ്ഥര്‍ക്കും എതിരെ നടപടി ശുപാര്‍ശ ചെയ്ത് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലൂസീവ്.