'നോർമൽ ഓഡിയൻസിനെ പോലെയാണ് കഥ കേൾക്കാറുള്ളത്' - നസ്രിയ
ഒരിടവേളക്ക് ശേഷം മലയാളികളുടെ പ്രിയതാരം നസ്രിയ ഫഹദ് വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുകയാണ്. അണ്ടേ സുന്ദരാനികി എന്ന തെലുങ്ക് ചിത്രമാണ് നസ്രിയയുടെ റിലീസാകാൻ പോകുന്ന പുതിയ ചിത്രം. ഈച്ചയിലൂടെ പ്രിയങ്കരനായ നാനിയാണ് ചിത്രത്തിലെ നായകൻ. മലയാളം സിനിമകൾ താൻ ഏറെ ആസ്വദിക്കാറുണ്ടെന്ന് നാനി പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട് തന്നെ മുന്നോട്ടുപോകാനാണ് താൽപര്യമെന്ന് നസ്രിയ വ്യക്തമാക്കി.