News Movies and Music

സ്റ്റണ്ട് ആക്ടേഴ്സ് ആന്റ് മാസ്റ്റേഴ്സ് അസോസിയേഷന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു

കോഴിക്കോട്: മലയാള സിനിമയിലെ സ്റ്റണ്ട് നടീനടന്മാരുടെ സംഘടനയായ സ്റ്റണ്ട് ആക്ടേഴ്സ് ആന്റ് മാസ്റ്റേഴ്സ് അസോസിയേഷന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. അഞ്ഞൂറോളം പേർ അംഗങ്ങളായ സംഘടന ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുമെന്ന് നേതൃത്വം പറഞ്ഞു. സംഘട്ടനരംഗങ്ങളിൽ പരിക്കുപറ്റുന്നവർക്ക് ഇപ്പോൾ ഒരു സഹായവും ലഭിക്കുന്നില്ലെന്നും ഇത്തരം പ്രശ്നങ്ങളിൽ സംഘടന ഇടപെടുമെന്നും SAMA സംസ്ഥാന പ്രസിഡണ്ട് അംജദ് മൂസ്സയും സെക്രട്ടറി മനോജ് മഹാദേവയും പറഞ്ഞു.