News Movies and Music

അധ്യാപകദിനത്തില്‍ അധ്യാപകര്‍ക്ക് ഗാനോപഹാരവുമായി വിദ്യാര്‍ഥികള്‍

കൊല്ലം: ഇന്ന് അധ്യാപകദിനം. കോവിഡ് കാലത്ത് ഓണ്‍ലൈനിലൂടെ വിദ്യപകര്‍ന്നു നല്‍കുന്ന അധ്യാപകര്‍ക്ക് ഓണ്‍ലൈനിലൂടെ ഗാനോപഹാരം തയാറാക്കിയിരിക്കുകയാണ് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. അ മുതല്‍ അം വരെയുള്ള അക്ഷരങ്ങള്‍ കോര്‍ത്തിണക്കി കൊല്ലം മൈലക്കാട് യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് മ്യൂസിക്കല്‍ ആല്‍ബം തയാറാക്കിയത്.