News Movies and Music

പാലാരിവട്ടം പാലം പൊളിക്കുന്ന ഇന്ന് പഞ്ചവടിപ്പാലം റിലീസ് ചെയ്തിട്ട് 36 വര്‍ഷം

കൊച്ചി: അഴിമതിയുടെ പേരില്‍ പഞ്ചവടിപാലമെന്ന് വിശേഷിക്കപ്പെട്ട പാലാരിവട്ടം പാലം ഇന്ന് പൊളിക്കുമ്പോള്‍ അഴിമതിയുടെയും പാലത്തിന്റെയും കഥ പറഞ്ഞ യഥാര്‍ത്ഥ പഞ്ചവടി പാലം റിലീസ് ചെയ്തത് ഈ ദിവസമാണെന്ന പ്രത്യേകത യാദൃശ്ചികമാണ്. കൃത്യം 36 വര്‍ഷങ്ങള്‍ക്ക് ശേഷം അതേ ദിവസം പാലാരിവട്ടം പാലം പൊളിക്കുമ്പോള്‍ സിനിമയിലെ പാലത്തിന്റെ കഥ മറ്റൊന്നാണ്.