News Movies and Music

എസ്.പി.ബിയുടെ രോഗമുക്തിയ്ക്കായി അയ്യപ്പ സ്വാമിയ്ക്ക് മുന്നില്‍ സംഗീത സമര്‍പ്പണം

തിരുവനന്തപുരം: കോവിഡ്-19 ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന പ്രശസ്ത തെന്നിന്ത്യന്‍ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ രോഗമുക്തിയ്ക്കായി അയ്യപ്പ സ്വാമിയ്ക്ക് മുന്നില്‍ സംഗീത സമര്‍പ്പണം. ഭക്തര്‍ക്ക് ശബരിമലയില്‍ ദര്‍ശനമില്ലാത്ത അവസരത്തില്‍ എസ്.പി.ബിയ്ക്ക് വേണ്ടി ഭഗവാന് മുന്നില്‍ പ്രാര്‍ത്ഥിച്ചത് ദേവസ്വം ജീവനക്കാരായ കലാകാരന്മാരാണ്. 2015-ലെ ഹരിവരാസന പുരസ്‌കാര ജേതാവാണ് എസ്. പി ബി.