News Movies and Music

ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ സിനിമ റിലീസ് ചെയ്യുന്നതിനെ അനുകൂലിച്ച് നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ്

കോട്ടയം: ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ സിനിമ റിലീസ് ചെയ്യുന്നതിനെ അനുകൂലിച്ച് നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ്. കോവിഡ് മൂലം പ്രതിസന്ധിയിലായ നിര്മ്മാതാക്കള്‍ക്ക് മറ്റു വഴികള്‍ ഇല്ലാത്തതിനാലാണ് ഈ വഴി തെരെഞ്ഞെടുക്കുന്നത്. പല തീയറ്ററുകാരും നിര്‍മ്മാതാക്കള്‍ക്ക് പണം നല്‍കാതെ ഒളിച്ചു കളിക്കുകയാണ് ദൃശ്യം2 പ്രേക്ഷകര്‍ തീയറ്ററില്‍ കാണാന് ആഗ്രഹിക്കുന്ന സിനിമയാണെന്നും ജോബി ജോര്‍ജ്ജ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.