News Movies and Music

ഷെയ്ന്‍ നിഗം പരസ്യമായി മാപ്പു പറയണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

കൊച്ചി: നിര്‍മാതാക്കളെ മനോരോഗികളെന്ന് അധിക്ഷേപിച്ച ഷെയ്ന്‍ നിഗം പരസ്യമായി മാപ്പു പറയണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ഷെയ്‌നുമായി നേരിട്ട് ചര്‍ച്ചയ്ക്കില്ല. ഷെയ്‌ന്റെ കാര്യത്തില്‍ താരസംഘടനയായ അമ്മ ഉത്തരവാദിത്തം ഏല്‍ക്കണമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയായ ജി.സുരേഷ് കുമാര്‍ പറഞ്ഞു. പ്രൊഡ്യൂസേഴ്‌സ് അസോ യോഗം കൊച്ചിയില്‍ ആരംഭിച്ചു.