News Movies and Music

മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന '800' സിനിമയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ ശക്തമായ പ്രതിഷേധം

ചെന്നൈ: ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന 800 എന്ന സിനിമയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ ശക്തമായ പ്രതിഷേധം ഉയരുന്നു. തീവ്ര തമിഴ് സംഘടനകള്‍ക്ക് പിന്നാലെ സംവിധായകന്‍ ഭാരതീരാജയും സിനിമയ്ക്ക് എതിരെ രംഗത്ത് വന്നു. സമൂഹ മാധ്യമങ്ങളില്‍ നടന്‍ വിജയ് സേതുപതിക്കെതിരെ പ്രതിഷേധം നടക്കുന്നുണ്ട്.