News Movies and Music

ഐ വി ശശിയ്ക്ക് സ്മാരകം ഒരുക്കാത്തതില്‍ പ്രതിഷേധവുമായി സംവിധായകന്‍ രഞ്ജിത്ത്

കോഴിക്കോട്: ഐ വി ശശിയ്ക്ക് സ്മാരകം ഒരുക്കാത്തതില്‍ പ്രതിഷേധവുമായി സംവിധായകന്‍ രഞ്ജിത്ത്. സിനിമാസംഘടനകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സാംസ്‌കാരിക മന്ത്രിയെ ഇക്കാര്യം അറിയിച്ചിട്ടും ഇതിനായി അല്‍പ്പസമയം നീക്കി വയ്ക്കാന്‍ എ.കെ ബാലന് സമയമില്ലെന്ന് രഞ്ജിത്ത് പറഞ്ഞു. ഐ.വി ശശിയുടെ മൂന്നാം ചരമവാര്‍ഷിക ദിനമായ ഇന്ന് മാതൃഭൂമി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് സംവിധായകന്‍ രഞ്ജിത്ത് ഇക്കാര്യം പറഞ്ഞത്.