News Movies and Music

വാണിജ്യ വിജയ സിനിമകളിലേക്ക് ഇഷ്ട കഥകളെ ഒപ്പം ചേര്‍ത്ത സച്ചി

പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ സനിമ പഠിക്കണമെന്ന് മോഹിച്ചിട്ടും നടക്കാതെപോയ പിന്നീട് മുഖ്യധാര ചലച്ചിത്രകാരനാകാന്‍ തീരുമാനിച്ച സച്ചി. സച്ചിയിലെ മറുപാതി പക്ഷെ തേടിയത് മറ്റൊരു സിനിമാ ഗ്രാമറായിരുന്നു. സച്ചിയുടെ സംവിധാനത്തില്‍ ഏറ്റവും ഒടുവിലിറങ്ങിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ അയ്യപ്പന്‍നായരിലും ജെസ്സിയിലും കണ്ണമ്മയിലൂടെയൊക്കെ സച്ചി രേഖപ്പെടുത്തിയത് സച്ചിയിലെ മറുപാതി ചെയ്യാന്‍ കൊതിച്ച സിനിമ തന്നെയാണ്.