News Movies and Music

കൊച്ചിയിലെ ഐഎഫ്എഫ്‌കെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് സലിം അഹമ്മദിനെയും തഴഞ്ഞതായി പരാതി

കൊച്ചി: കൊച്ചിയിലെ ഐഎഫ്എഫ്‌കെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് സംവിധായകന്‍ സലിം അഹമ്മദിനെയും തഴഞ്ഞതായി പരാതി. നിരവധി ദേശീയ സംസ്ഥാന പുരസ്‌കാര ജേതാവാണ് സലീം അഹമ്മദ്. തന്റെ അയോഗ്യത എന്തെന്ന് വ്യക്തമാക്കണമെന്നും എറണാകുളം ജില്ലയില്‍ വോട്ടുള്ളയാളാണ് താനെന്നും സലിം അഹമ്മദ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലൂസീവ്.