ഐഎഫ്എഫ്കെയുടെ കൊച്ചി ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഒഴിവാക്കി; അപമാനിക്കുന്നതിന് തുല്യമെന്ന് സലിംകുമാര്‍
കൊച്ചി: ഐഎഫ്എഫ്കെയുടെ കൊച്ചിയിലെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് സലീംകുമാറിനെ ഒഴിവാക്കി. അവാര്‍ഡ് ജേതാക്കളാണ് തിരി തെളിയിക്കേണ്ടിയിരുന്നത്. തന്നെ ഒഴിവാക്കിയ നടപടി അപമാനിക്കുന്നതിന് തുല്യമാണെന്നും, തന്നെ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും സലീംകുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. എന്നാല്‍, സലീം കുമാറിനെ ഒഴിവാക്കിയ നടപടി അറിയില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ പ്രതികരിച്ചു. ഐഎഫ്എഫ്കെയുടെ കൊച്ചി സംഘാടക സമിതിയെയാണ് ഇക്കാര്യം ഏല്‍പ്പിച്ചത് സലീം കുമാറിനെ ഒഴിവാക്കിയിട്ടുണ്ടെങ്കില്‍ അക്കാര്യം പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും കമല്‍ മാതൃഭൂമിന്യൂസിനോട് പറഞ്ഞു.