സലീംകുമാറിന് രാഷ്ട്രീയ താല്‍പ്പര്യം ഉണ്ടാകാം - സംവിധായകന് കമല്‍
കൊച്ചി: സലീംകുമാറിന് രാഷ്ട്രീയ താല്‍പ്പര്യം ഉണ്ടാകാമെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍. സലീംകുമാറിനോട് താന്‍ അരമണിക്കൂറോളം സംസാരിച്ചെന്നും ഐഎഫ്എഫ്കെയ്ക്ക വരില്ലെന്ന നിലപാടാണ് സലീമിന് ഉളളതെന്നും കമല്‍ പറഞ്ഞു. ആര്‍ക്കെങ്കിലും തെറ്റ് പറ്റിയെങ്കില്‍ ചെയര്മാന് എന്ന നിലയില്‍ താന്‍ തിരുത്താന്‍ തയ്യാറാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.