News Movies and Music

നിര്‍മാതാക്കളെ വെല്ലുവിളിച്ച് ഷെയ്ന്‍ നിഗം; ഉല്ലാസം ഡബ്ബിങ്ങിന് എത്തിയില്ല

കൊച്ചി: ഉല്ലാസം എന്ന സിനിമയുടെ ഡബ്ബിങ് ഉടന്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം തള്ളി നടന്‍ ഷെയ്ന്‍ നിഗം. നിലവിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കണമെന്ന് നിര്‍മാതാക്കള്‍ ഷെയ്‌നിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രതിഫലത്തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും കൂടുതല്‍ പ്രതിഫലം നല്‍കാതെ ഡബ്ബിങ് പൂര്‍ത്തിയാക്കുകയില്ല എന്നുമാണ് ഷെയ്‌ന്റെ നിലപാട്.