News Movies and Music

നിര്‍മാതാക്കള്‍ക്ക് വീണ്ടും ഷെയ്ന്‍ നിഗത്തിന്റെ കത്ത്

കൊച്ചി: നിര്‍മാതാക്കള്‍ക്ക് വീണ്ടും ഷെയ്ന്‍ നിഗത്തിന്റെ കത്ത്. അമ്മ സംഘടനയുടെ തീരുമാനം അനുസരിച്ച് മുന്നോട്ട് പോകുമെന്ന് കാട്ടിയാണ് ഷെയ്ന്‍ നിര്‍മാതാകള്‍ക്ക് കത്ത് നല്‍കിയത്. ഉല്ലാസം എന്ന സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കാതെ ചര്‍ച്ചയ്ക്കില്ലെന്നാണ് നിര്‍മാതാക്കളുടെ നിലപാട്. ഡബ്ബിങ് പൂര്‍ത്തിയാക്കാന്‍ ഷെയ്ന്‍ അനുവദിച്ച സമയം ഇന്ന് അവസാനിക്കുകയാണ്.