News Movies and Music

പൊതുസ്ഥലങ്ങളില്‍ തുപ്പാതിരിക്കണമെന്ന സന്ദേശമുയര്‍ത്തി നടന്‍ ഉണ്ണിരാജിന്റെ ഹ്രസ്വചിത്രം

കോഴിക്കോട്: കോവിഡിനെ പ്രതിരോധിക്കാന്‍ പൊതുസ്ഥലങ്ങളില്‍ തുപ്പാതിരിക്കണമെന്ന സന്ദേശവുമായി നടന്‍ ഉണ്ണിരാജിന്റെ ഹ്രസ്വചിത്രം. ഉണ്ണിരാജും കൂട്ടുകാരുമാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. പൊതു സ്ഥലങ്ങളില്‍ തുപ്പുന്നതിനെതിരെ ജനങ്ങളെ ബോധവാന്മാരാക്കുക ലക്ഷ്യമിട്ടാണ് 'തുപ്പല്ലേ തുപ്പത്താ' എന്ന  ഹ്രസ്വചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.