News Movies and Music

ആക്രമണത്തിന് കാരണം മഞ്ജു വാര്യരോടുള്ള ശത്രുത; മഞ്ജു പ്രതികരിക്കണം ശ്രീകുമാര്‍ മേനോന്‍

കൊച്ചി: തനിക്കെതിരായുള്ള സോഷ്യല്‍ മീഡിയ ആക്രമണത്തിന് കാരണം ചിലര്‍ക്ക് മഞ്ജു വാര്യരോടുള്ള ശത്രുതയാണെന്ന് ഒടിയന്‍ സിനിമയുടെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. മഞ്ജുവിനെ ഇന്നു കാണുന്ന പദവിയിലേക്ക് മാറ്റിയതോടെയാണ് തനിക്ക് ശത്രുക്കളുണ്ടായതെന്നും ഇത് അതിന്റെ ക്ലൈമാക്‌സാണെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു. വിവാദങ്ങളോട് മഞ്ജു മറുപടി പറയണമെന്നും ശ്രീകുമാര്‍ മേനോന്‍ ആവശ്യപ്പെട്ടു. മാതൃഭൂമി ന്യുസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീകുമാര്‍ മേനോന്‍ തന്റെ നിലപാടുമായി രംഗത്തെത്തിയത്.