ഗന്ധർവ ഗായകന് ആശംസകളുമായി ശ്വേത മോഹനും ബികെ ഹരിനാരായണനും വേക്ക് അപ്പ് കേരളയിൽ
നമ്മുടെയെല്ലാം പ്രിയങ്കരനായ ദാസേട്ടന് ഇന്ന് 81 ആം പിറന്നാളാണ്. ദാസേട്ടന്റെ വഴികൾ പിന്തുടർന്ന് നമ്മുടെയൊക്കെ പ്രിയങ്കരരായി മാറിയ മലയാളത്തിലെ പ്രമുഖ ഗായകർ ഗാനോപഹാരത്തിലൂടെ അദ്ദേഹത്തിന് പിറന്നാൾ മധുരം നേരുന്നു. ഗായിക ശ്വേത മോമോഹൻ ആണ് ഗന്ധർവ ഗായക എന്ന് സംഗീതവിരുന്നിന് പിന്നിൽ. കെഎസ് ചിത്ര, എംജി ശ്രീകുമാർ, ജി വേണുഗോപാൽ, ശ്രീനിവാസ്, സുജാത, അങ്ങിനെ 28 ഗായകർ ഈ ആൽബത്തിൽ അണിനിരക്കുന്നു ബികെ ഹരിനാരായണൻ ആണ് രചന. സാക്ഷാത്കാരം ശ്വേത മോഹൻ. ശ്വേത മോഹനും ബികെ ഹരിനാരായണനും വേക്ക് അപ്പ് കേരളയിൽ അതിഥികളായെത്തുന്നു.