News Movies and Music

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച നാലുപേര്‍ അറസ്റ്റില്‍

കൊച്ചി: നടി ഷംനാകാസിമിനെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച നാല് പേര്‍ കൊച്ചി മരടില്‍ പിടിയില്‍. തൃശൂര്‍ സ്വദേശികളാണ് പിടിയിലായത്. മരട് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിവാഹാലോചനയുമായാണ് പ്രതികള്‍ വീട്ടിലെത്തിയതെന്നും പണം ആവശ്യപ്പെട്ടതോടെയാണ് സംശയം തോന്നിയതെന്നും ഷംന കാസിം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു