News Movies and Music

'സ്വര്‍ണക്കടത്ത് പണം ബിഗ് ബജറ്റ് സിനിമകള്‍ക്ക് ഉപയോഗിക്കുന്നു'- ഗുരുതര ആരോപണവുമായി സിയാദ് കോക്കര്‍

കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്ത് വിവാദം കൊഴുക്കുന്നതിനിടെ സിനിമാ മേഖലയില്‍ കള്ളപ്പണ ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന് വ്യക്തമാക്കി ചലച്ചിത്ര മേഖലയിലുള്ളവരും രംഗത്ത്. ബിഗ്ബജറ്റ് ചിത്രങ്ങളില്‍ സ്വര്‍ണ്ണക്കടത്ത് പണം എത്തുന്നുവെന്നും,ഇക്കാര്യം അന്വേഷിച്ച് എന്‍.ഐ.എ നടപടിയെടുക്കണമെന്നും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റും,നിര്‍മ്മാതാവുമായ സിയാദ് കോക്കര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.ഫൈസല്‍ ഫരീദിനെ പോലെയുള്ളവര്‍ ഇടപാടുകള്‍ നടത്താന്‍ സിനിമാ മേഖലയുമായിബന്ധമുണ്ടാക്കിയെന്നും അദ്ദേഹം പറയുന്നു.