News Movies and Music

സൗമിത്ര ചലച്ചിത്രപ്രേമികളുടെ മനസിലെ നിത്യനക്ഷത്രം

ഇന്നലെ ഇന്ത്യന്‍ സിനിമയിലെ ഒരു ഇതിഹാസതാരത്തെ കൂടി നമുക്ക് നഷ്ടമായി. ബംഗാളി സിനിയമയുടെ മുഖച്ഛായമാറ്റിയ സൗമിത്ര ചാറ്റര്‍ജി എന്ന ഇതിഹാസ നടന്റെ അഭിനയ ജീവതത്തില്‍ വഴിത്തിരിവായി മാറിയത് സത്യജിത് റേയുടെ സിനിമകളായിരുന്നു. റേയുടെ പതിനാല് ചിത്രങ്ങളിലാണ് സൗമിത്ര അഭിനയിച്ചത്.