ഒരുത്തിക്ക് പ്രചോദനമായി സൗമ്യ
വി.കെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തി എന്ന സിനിമ ശ്രദ്ധ നേടുമ്പോള്‍ സ്വന്തം അനുഭവം അഭ്രപാളിയിലെത്തിയതിന്റെ ആഹ്ലാദത്തിലാണ് കൊല്ലം മൈനാഗപ്പള്ളി സ്വദേശിനി സൗമ്യ. വര്‍ഷങ്ങള്‍ക്കു മുമ്പ് മാല പറിച്ചെടുത്ത് കടന്നു കളഞ്ഞ മോഷ്ടാക്കളെ പിന്തുടര്‍ന്ന് പിടികൂടിയ സൗമ്യയുടെ അനുഭവമാണ് ഒരുത്തിയുടെ കഥയ്ക്ക് പ്രചോദനമായത്.