ജോഷിക്ക് നടി സുമലതയുടെ പിറന്നാളാശംസ: നൂറാംവയസിലും സിനിമ ചെയ്യണമെന്ന മോഹം നടക്കട്ടെ
സംവിധായകൻ ജോഷിക്ക് മലയാളികളുടെ ഹൃദയം കവർന്ന നായിക സുമലതയുടെ ഹൃദ്യമായ എഴുപതാം പിറന്നാൾ ആശംസ. തനിക്ക് മലയാളത്തിൽ ആദ്യമായി അവസരം നൽകിയത് ജോഷിയാണ്. ഹോളിവുഡ് സിനിമകളെ വെല്ലുന്ന് സാങ്കേതിക തികവോടെ നിർമ്മിച്ച ന്യൂഡൽഹിയിൽ അഭിനിയക്കാൻ കഴിഞ്ഞു. ഇതുപോലുള്ള നിരവധി കാമ്പുള്ള വേഷങ്ങളും ജോഷിയുടെ സിനിമകളിലൂടെ ലഭിച്ചു. മാതൃഭൂമി ന്യൂസിലൂടെയാണ് സുമലത തന്റെ പ്രിയപ്പെട്ട സംവിധായകനുള്ള പിറന്നാൾ ആംശസ അറിയിച്ചത്.