News Movies and Music

സുശാന്തിന്റെ മരണം: കാമുകി റിയയുമായുള്ള സാമ്പത്തിക ഇടപാട് അന്വേഷിക്കും

മുംബൈ: നടന്‍ സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് എടുത്തു. സുശാന്തും കാമുകി റിയ ചക്രബര്‍ത്തിയുമായി ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളാണ് അന്വേഷിക്കുന്നത്. അതിനിടെ തനിക്ക് നീതി ലഭിക്കുമെന്നും സത്യം വിജയിക്കുമെന്നും റിയ പ്രതികരിച്ചു.