News Movies and Music

'കായങ്ങള്‍ നൂറ്' എന്ന തമിഴ് പാട്ട് ശ്രദ്ധേയമാകുന്നു

പലയിടങ്ങളില്‍ വീടുകളിലിരുന്ന് മലയാളത്തിലെ പ്രമുഖ പിന്നണി ഗായകര്‍ പാടിയ കായങ്ങള്‍ നൂറ് എന്ന തമിഴ് പാട്ടില്‍ ഡയലോഗുമായി സുരേഷ് ഗോപിയും എത്തുന്നു. പിന്നണി ഗായകന്‍ അരുണ്‍ ഗോപന്‍ സംഗതസംവിധാനം നിര്‍വഹിച്ച ഗാനത്തിന് വരികള്‍ എഴുതിയതും ആശയത്തിന് രൂപം നല്‍കിയതും വിഷ്ണുരാജാണ്. കെ. എസ് ചിത്ര, മധു ബാലകൃഷ്ണന്‍, ഹരീഷ് ശിവരാമകൃഷ്മന്‍ തുടങ്ങി നിരവധി ഗായകര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.