News Movies and Music

നികുതി വെട്ടിപ്പ് കേസ്: സുരേഷ് ഗോപിക്കെതിരേ കുറ്റപത്രം; ഏഴു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം

കൊച്ചി: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ നികുതി വെട്ടിപ്പ് കേസില്‍ നടനും എം.പി.യുമായ സുരേഷ് ഗോപിക്കെതിരേ ക്രൈം ബ്രാഞ്ച് കുറ്റപത്രം നല്‍കി. നികുതി വെട്ടിക്കുന്നതിനായി വ്യാജ താമസരേഖകള്‍ നിര്‍മിച്ചുവെന്നും മൊഴികളെല്ലാം സുരേഷ് ഗോപിക്ക് എതിരാണെന്നും തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നു. മാതൃഭൂമി ന്യൂസിന്റെ വിഐപി തട്ടിപ്പുകാര്‍ എന്ന അന്വേഷണ പരമ്പരയാണ് സുരേഷ് ഗോപി അടക്കമുള്ള താരങ്ങളുടെ നികുതി വെട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.