നാട്ടു നാട്ടു പാട്ടിനൊപ്പിച്ച് 'ചുവടു വെച്ച്' ടെസ്‌ല കാറുകൾ!
ഇന്ത്യയുടെ അഭിമാനമുയർത്തി ഓസ്കാർ പെരുമ ഒരിക്കൽ കൂടി നാട്ടിലെത്തിച്ച ഗാനമാണ് ആർആർആറിലെ നാട്ടു നാട്ടുവെന്നത്. ഈ പാട്ടും ലോകത്തെമ്പാടും ആസ്വാദകർക്കിടയിൽ തംരഗമായിരിക്കുകയാണ്. പാട്ടിനൊപ്പിച്ച് താളം പിടിക്കുന്നവരുടെയും ചുവടു വെയ്ക്കുന്നവരുടെയും നിരവധി വീഡിയോകൾ നമ്മൾ കണ്ടു. ഇപ്പോൾ വൈറലായിരിക്കുന്നത് പാട്ടിനൊപ്പിച്ച് ചുവടുവെയ്ക്കുന്ന മനുഷ്യരുടേതല്ല മറിച്ച് കാറുകളുടേതാണ്. കാറോ...അതെ ടെസ്ല കാറുകളുടെ നാട്ടു നാട്ടു പാട്ടിനൊപ്പിച്ച ലൈറ്റ് ഷോ സോഷ്യൽമീഡിയയിൽ വൈറലാണ്.