News Movies and Music

ആവേശമായി തൈക്കുടം ബ്രിഡ്ജിന്റെ സംഗീത സായാഹ്നം

കോഴിക്കോട്: കോഴിക്കോടിനെ ആവേശത്തിലാഴ്ത്തി തൈക്കുടം ബ്രിഡ്ജിന്റെ സംഗീത സായാഹ്നം ബീച്ചില്‍ നടന്നു.  മാതൃഭൂമി ക്ലബ് എഫ്.എമ്മിന്റെ രണ്ടാം വര്‍ഷത്തോടനുബന്ധിച്ചാണ് ക്ലബ്ബ് എഫ്.എം. 104.8, മാതൃഭൂമി ഡോട്ട്‌കോം എന്നിവചേർന്ന് ഞായറാഴ്ച വൈകീട്ട് പരിപാടി സംഘടിപ്പിച്ചത്. ആയിരങ്ങളാണ് ബീച്ചിലേക്ക് ഒഴുകിയെത്തിയത്.