News Movies and Music

തിയേറ്ററുടമകള്‍ കടുത്ത പ്രതിസന്ധിയില്‍

കൊല്ലം: കോവിഡ് മൂലം സിനിമാ വ്യവസായം തകര്‍ന്നതോടെ തിയേറ്ററുടമകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. ലക്ഷങ്ങള്‍ മുടക്കി തിയേറ്ററുകളില്‍ സ്ഥാപിച്ച പുത്തന്‍ ഉപകരണങ്ങള്‍ നശിക്കുകയാണ്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും പണമില്ലാത്ത അവസ്ഥയിലാണ് മിക്ക തിയേറ്റര്‍ ഉടമകളും.