News Movies and Music

വിവാദത്തിന് തിരികൊളുത്തി വാരിയംകുന്നന്‍ - പ്രത്യേക ചര്‍ച്ച

മലബാര്‍ കലാപത്തിന്റെ നൂറാംവാര്‍ഷത്തിലേക്ക് കടക്കുന്ന ഘട്ടത്തില്‍, നീറിപ്പുകഞ്ഞ ആ ചരിത്രഘട്ടം വീണ്ടും ചര്‍ച്ചാവിഷയം ആകുകയാണ്. പൃഥിരാജിനെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി അവതരിപ്പിക്കുന്ന സിനിമ ആഷിഖ് അബു പ്രഖ്യാപിച്ചതോടെ ആണ്, വിവാദം അണപൊട്ടിയത്. സിനിമയില്‍ നിന്ന് പൃഥിരാജ് പിന്മാറണം എന്ന ആവശ്യവുമായി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തി. എതിര്‍പക്ഷത്ത് ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ചുള്ള വാദങ്ങളും ഉയര്‍ന്നു. അങ്ങനെ സിനിമാ തര്‍ക്കം എന്നതിനപ്പുറം, സാംസ്‌കാരിക രാഷ്ട്രീയ വിവാദമായി ഇത് മാറിയിരിക്കുന്നു. ഇതേ കുറിച്ചാണ് ഈ മണിക്കൂറില്‍ ചര്‍ച്ച ചെയ്യുന്നത്. വിവാദത്തിന് തിരികൊളുത്തി വാരിയംകുന്നന്‍ - പ്രത്യേക ചര്‍ച്ച. പങ്കെടുക്കുന്നവര്‍: എം.ജി.എസ് നാരായണന്‍, എം.എ നിഷാദ്, പി.ശിവശങ്കരന്‍,  പി.ടി കുഞ്ഞുമുഹമ്മദ് എന്നിവര്‍.