News Movies and Music

കോവിഡ് ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെ കുറിച്ച് ഹ്രസ്വ ചിത്രവുമായി വയനാട് ജില്ലാ ഭരണകൂടം

വയനാട്: കോവിഡ് നമ്മുടെ ദൈനംദിന ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെ കുറിച്ച് ഹ്രസ്വ ചിത്രവുമായി വയനാട് ജില്ലാ ഭരണകൂടം. ശീലങ്ങള്‍ മാറണം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ചലച്ചിത്ര താരങ്ങളായ ജോജു ജോര്‍ജിനും എസ്തര്‍ അനിലിനുമൊപ്പം ജില്ലാ കളക്ടര്‍ ഡോക്ടര്‍ അദീല അബ്ദുള്ളയും അഭിനയിച്ചിട്ടുണ്ട്. വയനാട് ജില്ലാ പഞ്ചായത്ത് അംഗം പി.കെ.അനില്‍ കുമാറാണ് ഹ്രസ്വ ചിത്രത്തിന്റെ സംവിധായകന്‍