News Movies and Music

മലയാളത്തിലെ നല്ല സിനിമകളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നു - ദുല്‍ഖര്‍ സല്‍മാന്‍

കൊച്ചി: മലയാള ചലച്ചിത്രമേഖലയില്‍ നിന്ന് മറ്റ് ഭാഷകളിലേക്ക് പോകുമ്പോള്‍ ഉണ്ടാകുന്ന സ്വീകാര്യത വലുതാണെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിലെ ഏറ്റവും നല്ല സിനിമകളുടെ ഭാഗമാകാനാണ് ആഗ്രഹിക്കുന്നതെന്നും ദുല്‍ഖര്‍ പറഞ്ഞു. അനൂപ് സത്യന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് തീയേറ്ററിലെത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു താരം.