സിനിമയ്ക്ക് നഷ്ടങ്ങളുടെ വര്‍ഷം; പ്രിയപ്പെട്ടവരുടെ ഓര്‍മകള്‍ പങ്കുവെച്ച് സുഹൃത്തുകള്‍
കൊച്ചി: നഷ്ടങ്ങളുടെ ഒരു വര്‍ഷമായിരുന്നു സിനിമാ മേഖലയില്‍ കഴിഞ്ഞു പോയത്. അനില്‍ നെടുമങ്ങാടും സംവിധായകന് സച്ചിയും അനില്‍ പനച്ചുരാനും തുടങ്ങി IFFK യുടെ പ്രിയപ്പെട്ട കിം കി ഡുക് വരെ ആ നിരയിലുണ്ട് . ചലച്ചിത്ര മേളയുടെ വേദിയില്‍ പ്രിയപ്പെട്ടവരുടെ ഓര്‍മയില്‍ ഒരുമിച്ചു കൂടുകയാണ് സംവിധായകന് രഞ്ജിത്ത് ഉള്‍പ്പടെയുള്ള സുഹൃത്തുക്കള്‍.