News NallaVartha

ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് പാര്‍ക്കൊരുക്കി ചെന്നൈ കോര്‍പ്പറേഷന്‍

ഭിന്നശേഷിയുള്ള നിരവധി കുട്ടികള്‍ നമ്മുടെ ചുറ്റുമുണ്ട്. നമ്മുടെ സ്‌നേഹവും കരുതലും മാത്രമാണ് അവര്‍ക്ക് അത്യാവശ്യം. സ്‌നേഹത്തോടെയുള്ള വാത്സല്യത്തോടെയുള്ള ഒരു നോട്ടം മതിയാകും അവര്‍ക്ക് ആശ്വാസമാകാന്‍. ഇങ്ങനെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി അവരുടെ സന്തോഷത്തിന് വേണ്ടി ഒരു പാര്‍ക്ക് തുടങ്ങിയിരിക്കുകയാണ് ചെന്നൈ നഗരത്തില്‍.